Type Here to Get Search Results !

Bottom Ad

നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് തള്ളിയവരെ കാണണോ?.

evisionnews

വെബ്‌ഡെസ്‌ക്:(www.evisionnews.in)ഫെയ്‌സ്ബുക്കില്‍ ആരൊക്കെയാണ് നിങ്ങളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റുകളെ നിഷ്‌കരുണം തള്ളിയത് എന്നറിയണോ? അതിനുമാര്‍ഗമുണ്ട്. ഫെയ്‌സ്ബുക്കില്‍ നിന്നും ഈ വിവരം ശേഖരിക്കുമ്പോള്‍ മറ്റൊരു കാര്യം മറക്കരുത്,ഇതേ രീതി ഉപയോഗിച്ച് നിങ്ങള്‍ തള്ളിയ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റുകളെ മറ്റുള്ളവര്‍ക്കും കാണാനാകും.

നിങ്ങള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഇ- സാങ്കേതികവിദ്യയുടെ കാലത്ത് ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ഓരോ നീക്കവും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇതില്‍ പല വിവരങ്ങളും വലിയ സാങ്കേതിക പരിജ്ഞാനമില്ലാതെ തന്നെ നമുക്ക് അറിയാനാകും. അതിലൊന്നാണ് ഫെയ്സ്ബുക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് തള്ളിക്കളഞ്ഞവരുടെ പട്ടിക. ഈ വിവരശേഖരണം എളുപ്പമാണെങ്കിലും ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇത് നിങ്ങള്‍ക്ക് അനാവശ്യ ഭാരമാകാനും സാധ്യതയുണ്ട്. ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഫ്രണ്ട്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവിലെ ഏറ്റവും താഴെയുള്ള സീ ഓള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതിന് ശേഷം വ്യൂ സെന്റ് റിക്വസ്റ്റില്‍ ക്ലിക്കു ചെയ്താല്‍ ആരെല്ലാം നിങ്ങള്‍ അയച്ച ഫ്രണ്ട്‌സ് റിക്വസ്റ്റ് തള്ളിയെന്ന് മനസിലാക്കാനാകും. 

Post a Comment

0 Comments

Top Post Ad

Below Post Ad