മഞ്ചേശ്വരം (www.evisionnews.in): വാമഞ്ചൂര്‍ ചെക്ക്പോസ്റ്റില്‍ ബുധനാഴ്ച രാത്രിയുണ്ടായ അപകടമരണത്തെ തുടര്‍ന്ന് ഓഫീസിലും പരിസരത്തുമുണ്ടായ അക്രമത്തില്‍ നാല് കേസുകളിലായി 200 പേരെ മഞ്ചേശ്വരം പോലീസ് പ്രതിചേര്‍ത്തു. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലാ പോലീസ് ചീഫിന്റെ കാറും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ ജീപ്പും തകര്‍ത്തതിനാണ് ഒരു കേസ്.
വാണിജ്യ നികുതി ഓഫീസ് അക്രമിക്കുകയും ജീപ്പ് കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനാണ് രണ്ടാമത്തെ കേസ്. എക്സൈസ് ജീപ്പ് മറിച്ചിടുകയും വാഹനങ്ങള്‍ പരിശോധിക്കാനുള്ള ഏണി തകര്‍ക്കുകയും ചെയ്തതിനും മഞ്ചേശ്വരം പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. സ്‌കൂട്ടറില്‍ ലോറിയിടിച്ച് കോളജ് വിദ്യാര്‍ത്ഥിയായ ഉദ്യാവരത്തെ ഷഹ്ദാന്‍ മരിച്ച സംഭവത്തില്‍ പ്രകോപിതരായാണ് ചെക്ക്‌പോസ്റ്റ് പരിസരത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

Post a Comment
0 Comments