കാഞ്ഞങ്ങാട്: (www.evisionnews.in)ചെമ്മട്ടംവയല്‍ തോയമ്മല്‍ ഉത്സവപറമ്പില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു.തോയമ്മല്‍ കരിഞ്ചാമുണ്ടി ദേവസ്ഥാനത്ത് നടന്നുവരുന്ന തെയ്യംകെട്ട് ഉത്സവത്തിനിടയില്‍ വ്യാഴാഴ്ച രാത്രിയാണ് ഒരുസംഘം ആളുകള്‍ കുഴപ്പമുണ്ടാക്കിയത്. തോയമ്മല്‍ സ്വദേശികളായ ലക്ഷ്മണന്റെ മകനും സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയുമായ വിഷ്ണു (18), കൃഷ്ണന്റെ മകനും മടിക്കൈ ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായ യദു(19), കൃഷ്ണന്റെ മകന്‍ അഖിലേഷ്(20), ശശിയുടെ മകന്‍ സുനി(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മട്ടം വയലിലെ ജോസഫ്, നിഷിന്‍, റോബിന്‍, സുമേഷ്, രഞ്ചിത്ത് തുടങ്ങി ഇരുപതോളംപേര്‍ ചേര്‍ന്നാണത്രെ അക്രമിച്ചത്. കഴിഞ്ഞ മാസം മന്ന്യോട്ട് ക്ഷേത്രോത്സവപ്പറമ്പിലും കുഴപ്പമുണ്ടാക്കിയത് ഇതേ സംഘം തന്നെയാണെന്ന് പറയുന്നു.

Post a Comment
0 Comments