Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക സീതാംഗോളി റോഡിന്റെ ശോചനീയാവസ്ഥ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ഉളിയത്തടുക്ക: (www.evisionnews.in) ഉളിയത്തടുക്ക-സീതാംഗോളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നാട്ടുകാര്‍ ഉപരോധ സമരം തുടങ്ങിയത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട കൂട്ടഹര്‍ജി രണ്ടു മാസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു
എന്നാല്‍ ഇതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ജില്ലാ കലക്ടര്‍ സ്ഥലം മാറിപ്പോവുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നത് വരെ സമര പരിപാടിയുമായി മുമ്പോട്ട് പോകുമെന്ന് സമര സമിതി മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad