മാനന്തവാടി (www.evisionnews.in): തെങ്ങ് ദേഹത്ത് വീണ് മുന്‍ എം.എല്‍.എക്ക് ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.സി കുഞ്ഞിരാമനാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ് കുഞ്ഞിരാമന്‍. രാവിലെ വീട്ടു വളപ്പില്‍ തൊഴിലാളികളോടൊപ്പം കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.

Post a Comment
0 Comments