മഞ്ചേശ്വരം (www.evisionnews.in): ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പാണ്ട്യയിലെ മമ്മിഞ്ഞി -മറിയുമ്മ ദമ്പതികളുടെ മകന്‍ ഇക്ബാലാ (24)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇക്ബാലിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് വൈകിട്ടോടെ മഞ്ചേശ്വരം ടൗണിലെ ഒരു ഹോട്ടലിന് പിറക് വശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റഫീഖ്, സുരയ്യ.

Post a Comment
0 Comments