Type Here to Get Search Results !

Bottom Ad

തീയറ്ററില്‍ ദേശീയഗാനം കേട്ട് എഴുന്നേറ്റില്ല: പ്രേക്ഷകരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി


തിരുവനന്തപുരം (www.evisionnews.in): സിനിമാ തീയറ്ററില്‍ ദേശീയഗാനം കേള്‍ക്കെ എഴുന്നേറ്റില്ലെന്നാരോപിച്ച് തീയറ്റര്‍ ജീവനക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തിരുവനന്തപുരം കൈരളി തീയറ്ററില്‍ കഴിഞ്ഞ ദിവസം രാത്രി 9.30ന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. 

സിനിമ തുടങ്ങുന്നതിന് മുന്‍പായി ദേശീയഗാനം അവതരിപ്പിച്ചു. സ്ത്രീകളുള്‍പ്പെടെ ചിലര്‍ എഴുന്നേറ്റില്ല. ഇതേതുടര്‍ന്നെത്തിയ തീയറ്റര്‍ ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നമായപ്പോള്‍ സ്ഥലത്തെത്തിയ പോലീസും എഴുന്നേറ്റാല്‍ പ്രശ്‌നമെന്തെന്ന ചോദ്യമാണുന്നയിച്ചത്. തീയറ്ററുകളിലെ ദേശീയ ഗാനാലാപനം ഔദ്യോഗിക ആലാപനമല്ലാത്തതിനാല്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇത് മറികടന്നാണ് ജീവനക്കാരുടെ നടപടി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad