Type Here to Get Search Results !

Bottom Ad

വിവാഹാഭ്യാര്‍ത്ഥന നിരസിച്ച 14കാരിക്ക് നേരെ വെടിയുതിര്‍ത്തു: യുവാവ് അറസ്റ്റില്‍


താനെ (www.evisionnews.in): വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് 14കാരിക്ക് നേരെ നിറയൊഴിച്ചു. വെള്ളിയാഴ്ച മഹാരാഷ്ട്ര താനെ മഹാത്മാ ഭുലെ നഗര്‍ ചേരിയിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവായ കമലാകാന്ദ് സെയ്നിയെ പോലീസ് അറസ്റ്റ് ചെയ്തു. 

കമലാകാന്ദിന്റെ അമ്മയുടെ സഹോദരിയുടെ മകളാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. ഇയാള്‍ പെണ്‍കുട്ടിയോട് നിരന്തരം വിവാഹ അഭ്യര്‍ത്ഥന നടത്താറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയിരുന്നില്ല. പെണ്‍കുട്ടി വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad