ഡല്‍ഹി (www.evisionnews.in): സീറ്റ് ചര്‍ച്ചകളില്‍ വെള്ളാപ്പള്ളി നടേശന്‍ വിട്ടു വീഴ്ച്ചകള്‍ക്ക് തയാറാകണമെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. ബിജെപി ആദ്യമായി ഒരു വിശാല മുന്നണി രൂപീകരിച്ചതിന്റെ അനുഭവക്കുറവാണ് സീറ്റ് ചര്‍ച്ചകളില്‍ പ്രതിഫലിച്ചതെന്നും രാജഗോപാല്‍ വ്യക്തമാക്കി.
ബിജെപി ദേശീയ നേതൃത്വം മുന്‍കൈയെടുത്ത് എന്‍ഡിഎയില്‍ ഭാഗമാക്കിയ ബിഡിജെഎസുമായി നിലനില്‍ക്കുന്ന സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കാന്‍ അമിത്ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്തയാഴ്ച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനിരിക്കെയാണ് ഇക്കാര്യത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയത്.
മുന്നണി ബന്ധം സംബന്ധിച്ച അനുഭവക്കുറവാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ബിഡിജെഎസ് എന്‍ഡിഎയില്‍ ഭാഗമായതില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കാര്‍ക്കെങ്കിലും അമര്‍ഷമുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. നേമത്ത് ഇത്തവണ ബിജെപിക്ക് സാഹചര്യം അനുകൂലമാണ്. അതുകൊണ്ട് തനിക്കെതിരെ നേമത്ത് ഇത്തവണയും സിപിഎം -കോണ്‍ഗ്രസ് രഹസ്യ ധാരണ ഉണ്ടെന്നും രാജഗോപാല്‍ ആരോപിച്ചു.

Post a Comment
0 Comments