തിരുവനന്തപുരം (www.evisionnews.in): റവന്യൂ മന്ത്രിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കലക്ടറെ വിളിച്ച് ശുപാര്‍ശ ചെയ്തയാളെ പോലീസ് പിടികൂടി. വര്‍ക്കല സ്വദേശി റെനലാലാണ് പിടിയിലായത്. അവയവദാനം നല്‍കിയവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനു വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതെന്ന് റെനലാല്‍ പോലീസിന് മൊഴിനല്‍കി.
കഴിഞ്ഞ ദിവസമാണ് റവന്യൂ മന്ത്രിയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജുപ്രഭാകരന് ഫോണ്‍ വരുന്നത്. ആദ്യം ഫോണ്‍ എടുത്തത് ഒപ്പമുള്ള പോലീസുകാരനായിരുന്നു. പിന്നീട് കലക്ടറിന് കൈമാറി. വര്‍ക്കല സ്വദേശി റെനലാലിന്റെ വിഷയം ഉടന്‍ പരിഗണിക്കമെന്നായിരുന്നു നിര്‍ദ്ദേശം. ശബ്ദം കേട്ടപ്പോള്‍ മന്ത്രിയല്ലെന്ന് മനസിലാക്കിയ കലക്ടര്‍ ചോദ്യം ചെയ്തു. പിന്നീട് സിറ്റി പോലീസ് കമ്മിഷണറെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന പരിശോധനയിലാണ് ഫോണ്‍ നമ്പര്‍ വര്‍ക്കല തെറ്റിക്കുഴി സ്വദേശി റിനലാലിന്റെതാണെന്ന് വ്യക്തമായത്. പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് ഇയാളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. അഞ്ചു വര്‍ഷം മുമ്പ് റെനലാല്‍ മറ്റൊള്‍ക്ക് വൃക്ക നല്‍കിയിരുന്നു. അവയവ ദാനം ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനായ റെനലാലും അപേക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും കലക്ട്രേറ്റില്‍ നിന്നു തുടര്‍ നടപടിയുണ്ടാതു കൊണ്ടാണ് മന്ത്രിയുടേ പേരില്‍ കളക്ടറെ വിളിച്ചതെന്ന് റിനലാല്‍ മൊഴി നല്‍കി.

Post a Comment
0 Comments