Type Here to Get Search Results !

Bottom Ad

വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം: നാലു പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍ (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ അക്രമിക്കുകയും ജനലിന്റെയും കാറിന്റെയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. ചെങ്കള കനിയടുക്കയിലെ ഖദീജ (60)യുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ കയറിയ ശേഷം ജനല്‍ ഗ്ലാസുകള്‍ തല്ലിതകര്‍ക്കുകയും ഖദീജയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഖദീജയുടെ പരാതിയില്‍ മുനീര്‍, റഷീദ്, അബ്ദുല്ല, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad