കാസര്‍കോട്:(www.evisionnews.in)സംസ്ഥാനത്ത് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇക്കുറി ഭരണ തുടര്‍ച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ട് എം.എല്‍.എ മാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവര്‍ക്ക് അഞ്ച് വര്‍ഷം ഭരണത്തില്‍ തുടരാനാകുമോ എന്നായിരുന്നു ആദ്യ നാളുകളിലെ ചര്‍ച്ച. ഇപ്പോള്‍ ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. എന്നാല്‍ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫ് ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.
മുന്‍സിപല്‍ ടൗണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ യു.ഡി.എഫ് ജില്ലാ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.25 വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട വികസന പ്രവര്‍ത്തനങ്ങളാണ് 225 ആഴ്ചകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തതെന്ന് മുഖ്യമന്ത്രി അവകാശപെട്ടു. ജനങ്ങളില്‍ വിഭാഗീയ്യതയുണ്ടാക്കി തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും നിയമസഭ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.പി.എ അഷ്‌റഫലി, എം.സി ഖമറുദ്ദീന്‍,വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അഡ്വ.സി.കെ ശ്രീധരന്‍, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസ്സാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ.നീലകണ്ഠന്‍, ഗീതാകൃഷ്ണന്‍, അഡ്വ.എം.സി ജോസ് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.പി.ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. നേരത്തെ പൂനെഎക്‌സ്പ്രസ്സില്‍ കാസര്‍കോട്ട് എത്തിയ ഉമ്മന്‍ ചാണ്ടിക്ക് റെയില്‍വെ സ്‌റ്റേഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

Post a Comment
0 Comments