Type Here to Get Search Results !

Bottom Ad

മോദി പ്രധാനമന്ത്രി പദത്തിലെത്തിയ സൈലന്റ് കില്ലറോ ?


പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറിയത് മുതല്‍ അനുഭവിക്കുന്നതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആധികള്‍. ഇറ്റലിയിലെ മുസ്സോളിനിയും, ജര്‍മ്മനിയിലെ ഹിറ്റ്‌ലറും ലോകത്തെ അക്രമകാരികളെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ഇന്ത്യയിലെ നരേന്ദ്ര മോദി തന്റെ മൗന സമ്മതത്തോട് കൂടി സ്വജനങ്ങളെ അധികാരത്തിന്റെ കുറുക്കു വഴി ഉപയോഗിച്ച് നിരന്തരം പീഡിപ്പിക്കുകയാണ്. ഗൂഢ ശ്രമങ്ങള്‍ വഴി നാഗ്പൂരിലെ ഓഫീസില്‍ നിന്ന് റിമോട്ട് കണ്‍ട്രോളിങ്ങിലൂടെ രാജ്യത്തെ സേവിക്കുന്ന ഇദ്ദേഹം, രാജ്യത്തോട് ചെയ്യുന്ന നീതി കേട് ചെറുതല്ല. തീവ്ര ഹിന്ദുത്വ നിലപാടുകളോട് യോജിക്കുന്നവര്‍ക്ക് മാത്രമേ രാജ്യത്ത് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വിശേഷം. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ അവരാണത്രേ.! ഗോഡ്‌സെയുടെ ആരാധകര്‍(www.evisionnews.in)

അധികാരമേറ്റ ആദ്യാനാളുകളില്‍ തന്നെ കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്ത് കളയുമെന്ന് ജിതേന്ദ്ര സിങിന്റെ ഭീഷണിഉയര്‍ന്നു.മുസ്ലിംകളെ ന്യൂനപക്ഷമല്ലെന്ന് വാദിച്ച് നജ്മ ഹെപ്തുല്ല ശക്തമായ നിലപാടെടുത്തു. ഘര്‍ വാപസിയുടെ മതത്തിലെ അംഗബലത്തിന് ആക്കം കൂട്ടാന്‍ മതവികാരങ്ങളെ വ്രണപ്പെടുത്തി. പശുവിറച്ചി എന്ന് പറഞ്ഞ് ആഹാര സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടു.നിരപരാധികളെ തല്ലിക്കൊന്നു. ചരിത്ര ഗവേഷണ കൗണ്‍സിലുകളില്‍ ആര്‍.എസ്.എസ് സഹയാത്രികരെ തിരുകി കയറ്റി.രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ പെരുകി. ന്യൂനപക്ഷങ്ങള്‍ നിരന്തരം അക്രമിക്കപ്പെട്ടു.സ്വാധ്വി പ്രാഛിയും സ്വാമി മഹാരാജും വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് സമുദായ കെട്ടുറപ്പ് നഷ്ടപ്പെടുത്തി.(www.evisionnews.in)


ഇപ്പോഴിതാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തീവ്ര വൈഭവത കടത്തി വിടുന്നു. പ്രശസ്ത സര്‍വ്വകലാശാല, രാജ്യത്തിന് അനേകം പണ്ഡിതന്മാരെ സംഭാവന ചെയ്ത മികച്ച വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ഹിന്ദുത്വ വാദവുമായി മതേതരത്വത്തെ വിഴുങ്ങാന്‍ ശ്രമം. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് ഭരണകൂട ഭീകരതയുടെ ഫലങ്ങളാണ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, അധികാര വര്‍ഗത്തിന്റെ സ്‌പോണ്‍സേര്‍ഡ് കൊലയാണ്. ധിഷണ ശാലികളായ ഗോവിന്ദ പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ വെടിവെച്ചു കൊന്നു. വിദ്യാഭ്യാസ വിചക്ഷണന്മാരെ ഇല്ലാതാക്കി കൊണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്ര ഹിന്ദുത്വ ശാലകളാക്കി മാറ്റാനാണ് സംഘ് പരിവാര്‍ നീക്കം. എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസത്തിന്റെ ഉഗ്ര രൂപമാണ് ഇന്ത്യയില്‍ നിറഞ്ഞാടുന്നത്. അലീഗഢ്, ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റികളെ ന്യൂനപക്ഷ പദവികളില്‍ നിന്നൊഴിവാക്കാന്‍ ആര്‍.എസ്.എസ് ശക്തികള്‍ ഉറഞ്ഞു തുള്ളുകയാണ്.

മുസ്ലിംകള്‍ക്കെതിരെ കൊലവിളികള്‍ നടത്തുന്നു. ദലിത് വിഭാഗങ്ങളെ അയിത്തം കാട്ടി ജാതി വ്യവസ്ഥകള്‍ വീണ്ടുമെത്തിച്ചു. അസഹിഷ്ണുതകള്‍ മാത്രമാണ് എന്നും വാര്‍ത്തകള്‍. ഭീതിയുടെ നിഴലുകള്‍ മാത്രമാണ് മനസ്സുകളില്‍.

നരേന്ദ്ര മോദി ഒരു സൈലന്റ് കില്ലര്‍ മെഷീനാണ്. മൗനാനുവാദം നല്‍കി മന്ത്രിമാരെ വെച്ച് തന്റെ അജണ്ടകള്‍ നടപ്പിലാക്കി ന്യൂനപക്ഷങ്ങളെ പിഴിഞ്ഞൊടുക്കുന്നു. ഫാഷിസത്തിന്റെ ചവിട്ട് പടികളായ അതിതീവ്ര ദേശീയത, അവകാശ ധ്വംസനം, ശത്രു നിരയെ ഉണ്ടാക്കിയെടുക്കല്‍, നുണപ്രചരണം, സൈന്യത്തെ കൂട്ടുപിടിക്കല്‍, മാധ്യമങ്ങളെ കൂട്ടിലാക്കല്‍, പെട്ടെന്നുള്ള ശിക്ഷ എന്നിവ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഒരു ചോദ്യം ബാക്കിയാണ്. ഇനിയും എത്ര നാള്‍....?
Tags

Post a Comment

0 Comments

Top Post Ad

Below Post Ad