Type Here to Get Search Results !

Bottom Ad

ത്യണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കും.


കാസറഗോഡ്:(www.evisionnews.in) ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന ത്യണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയ അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് ഉജ്ജ്വല സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചു.
കാസറഗോഡ് ഹോട്ടല്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീര്‍ മുനമ്പം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പുരുഷോത്തമന്‍ നീലേശ്വരം, ത്യണമൂല്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.യു ക്യഷ്ണ കുമാര്‍, ബഷീര്‍ അഹമ്മദ് പടന്ന, സഞ്ജീവ് പി.ടി കള്ളാര്‍, സുനില്‍ സ്റ്റീഫന്‍ രാജപുരം, ബഷീര്‍ഷാ കല്ലക്കട്ട, സ്വപ്നസി വിജയന്‍, അശോകന്‍ നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ വിദ്യാനഗര്‍ സ്വാഗതവും റഷീദ് പള്ളത്തിങ്കാല്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ ജില്ലാകമ്മിറ്റി പുന:സംഘടിപ്പിച്ചു. 33 അംഗ കമ്മിറ്റിയില്‍ നിന്നും പുതിയ ഭാരവാഹികളായി മുനീര്‍ എ മുനമ്പം (പ്രസിഡണ്ട്) ബഷീര്‍ ഷാ കല്ലക്കട്ട, സുരേന്ദ്രന്‍ വിദ്യാനഗര്‍, സ്വപ്ന സി വിജയന്‍ (വൈസ് പ്രസിഡണ്ട്), സുനില്‍ സ്റ്റീഫന്‍ രാജപുരം (ജനറല്‍ സെക്രട്ടറി) അശോകന്‍ നീലേശ്വരം, സഞ്ജീവ് പി.ടി കള്ളാര്‍(ജോയന്റ് സെക്രട്ടറി), റഷീദ് പള്ളത്തിങ്കാല്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad