Type Here to Get Search Results !

Bottom Ad

വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച ഏഴുപേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം


കാഞ്ഞങ്ങാട്: വര്‍ഗ്ഗീയ സംഘര്‍ഷമിളക്കിവിടാനുള്ള ലക്ഷ്യത്തോടെ ക്ഷേത്ര ഭണ്ഡാരത്തിനും ഗേറ്റിനും സമീപത്തെ ബസ് വെയിറ്റിംഗ് ഷെഡിനും സി.പി. എം പ്രചരണ ബോര്‍ഡിനും പച്ച പെയിന്റടിച്ച് വികൃതമാക്കിയ കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

തെക്കേ തൃക്കരിപ്പൂര്‍ ഒളവറയിലെ സോമന്റെ മകന്‍ സനൂപ്(32), കണ്ണന്റെ മകന്‍ ടി.സുമേഷ്(33), രാഘവന്റെ മകന്‍ ടി.രാജേഷ്(30), കൃഷ്ണന്റെ മകന്‍ വിജേഷ് എന്ന വിജയന്‍(39) ഗോവിന്ദന്റെ മകന്‍ കെ.വിപിന്‍(30), സോമന്റെ മകന്‍ സജൂബ്(31), ബാലന്റെ മകന്‍ ഷാലൂലാല്‍ (28) എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

2012 ജനുവരി 10 ന് രാത്രി 12 മണിക്ക് തെക്കേ തൃക്കരിപ്പൂര്‍ ഒളവറയിലെ ഒരു വിഭാഗത്തിന്റെ ക്ലബ്ബും മറ്റും നശിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം പ്രതികള്‍ മനഃപൂര്‍വ്വം വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ഒളവറ മുണ്ട്യയുടെ ഭണ്ഡാരത്തിനും ഗേറ്റിനും തൂണിനും തൊട്ടടുത്ത ഫിറോസ് ക്ലബ്ബ് സ്ഥാപിച്ച വെയിറ്റിങ്ങ് ഷെഡിനും സി.പി.എം പ്രചരണ ബോര്‍ഡിനും പച്ചപെയിന്റടിച്ചു വികൃതമാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം.

ഒളവറമുണ്ട്യക്കാവ് ദേവസ്ഥാനം കമ്മറ്റി പ്രസിഡണ്ട് എ.വി.കുഞ്ഞികൃഷ്ണന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad