തൃക്കരിപ്പൂര്‍:(www.evisionnews.in) കളിക്കളത്തില്‍ പരിക്കേല്‍ക്കുകയും അവശത നേരിടുകയും ചെയ്യുന്ന കളിക്കാര്‍ക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കുക ലക്ഷ്യമിട്ട് കണ്ണൂര്‍-കാസര്‍കോട് ജില്ലാ സെവന്‍സ് ടീം ആന്‍ഡ് പ്‌ളെയേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.
സൌത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്തുള്ള കെട്ടിടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം ടി പി അബ്ദുള്‍ഖാദര്‍ അധ്യക്ഷനായി. ഐഎസ്എല്‍ താരം എം മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായി.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ, പഞ്ചായത്തംഗം സത്താര്‍ വടക്കുമ്പാട്, ഫുട്‌ബോള്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ടി പി ശാദുലി, എം പി കരുണാകരന്‍, അക്ബര്‍ തൃക്കരിപ്പൂര്‍, ഷരീഫ് മാടാപ്പുറം, എം ആര്‍ സി രാമചന്ദ്രന്‍, കെ എം സൈനുദീന്‍, കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 20 മുതല്‍ ഇളമ്പച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഇരുപതില്‍പരം ടീമുകള്‍ മാറ്റുരയ്ക്കും.
keywords; sevens-sangadaga-samidi-trikaripur

Post a Comment
0 Comments