റാണിപുരം (www.evisionnews.in): പെരുതടി പുളിങ്കൊച്ചിയിലെ വെളളച്ചാട്ടത്തിന് സമീപം കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടത്തിയ യുവാവിന്റെ മൃതദേഹം ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കര്‍ണാടക ഹാവേരിയിലെ ധര്‍മണയുടെ മകന്‍ പുട്ടപ്പ കൊഡൂരി(30) ന്റെ മൃതദേഹമാണ് കൊല്ലിയില്‍ കണ്ടെത്തിയത്.
രണ്ടാം തീയതി മുതലാണ് പുട്ടപ്പയെ കാണാതായത്. റോഡ് നിര്‍മാണത്തിന് കര്‍ണാടകയില്‍ നിന്നെത്തിയ തൊഴിലാളി സംഘാംഗമാണ്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് കരാറുകാരന്‍ രാജപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചീഞ്ഞഴുകിയ നിലയില്‍ പുളിങ്കൊച്ചി വെള്ളച്ചാട്ടത്തിനു സമീപം മൃതദേഹം കണ്ടത്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment
0 Comments