ചെറുവത്തൂര്‍: (www.evisionnews.in) സംസ്ഥാന ഇന്റര്‍ക്‌ളബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഞായറാഴ്ച. വനിതകളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജ് തിരുവനന്തപുരം കെഎസ്ഇബിയെ നേരിടും.
ശനിയാഴ്ച പുരുഷവിഭാഗം സെമിഫൈനലില്‍ കെഎസ്ഇബി തിരുവനന്തപുരം ഇന്ത്യന്‍ ആര്‍മിയെയും ബിപിസിഎല്‍ കൊച്ചിന്‍ ഇന്ത്യന്‍ നേവിയെയും നേരിട്ടു. വനിതകളില്‍ അവസാന ലീഗ് മത്സരത്തില്‍ കെഎസ്ഇബി തിരുവനന്തപുരം നേരിട്ടുള്ള സെറ്റുകള്‍ക്ക് സായി തലശേരിയെ തോല്‍പിച്ചു. (സ്‌കോര്‍: 26-28, 22-25, 14-25).
വെള്ളിയാഴ്ച പുരുഷവിഭാഗം അവസാന ലീഗ് മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റിന് ബിപിസിഎല്‍ കൊച്ചിന്‍ ഇന്ത്യന്‍ ആര്‍മിയെ തോല്‍പിച്ചു. (സ്‌കോര്‍: 24-26, 25-23, 25-14, 16-25, 17-15). രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റിന് കെഎസ്ഇബി തിരുവനന്തപുരം കേരള പോസ്റ്റലിനെ കീഴടക്കി. (സ്‌കോര്‍: 22-25, 25-22, 25-15, 25-21).
keywords; cherubathur-omter-club-voly-ball-final

Post a Comment
0 Comments