Type Here to Get Search Results !

Bottom Ad

കോഴിക്കോട് വന്‍ തീപിടുത്തം: രണ്ട് മരമില്ലുകള്‍ കത്തിനശിച്ചു


കോഴിക്കോട് (www.evisionnews.in): നഗരത്തിലെ മരമില്ലുകളില്‍ വന്‍ തീപിടുത്തം. കല്ലായി പുഴയോരത്ത് മൂരിയാടിലുള്ള രണ്ട് മരമില്ലുകളിലാണ് തീപിടുത്തമുണ്ടായത്. രണ്ടു മില്ലുകളും പൂര്‍ണമായി കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കോഴിക്കോട്, മീഞ്ചന്ത, വെള്ളിമാട് കുന്ന് തുടങ്ങിയ ആറ് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad