തിരുവനന്തപുരം (www.evisionnews.in): കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ ഏപ്രില്‍ രണ്ടാംവാരത്തോടെ മഴയെത്തുമെന്ന് കാലാവസ്ഥാ നീരിക്ഷണകേന്ദ്രം. സംസ്ഥാനത്തെ മലയോര മേഖലകളില്‍ വരുംദിനങ്ങളില്‍ ചൂട് കൂടുമെന്നും നീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ എട്ടാം തിയതിയോടെ മാത്രമേ സംസ്ഥാനത്ത് മഴ ലഭിക്കാന്‍ ഇടയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. വടക്കന്‍ ജില്ലകളിലെ സാധാരണ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളിലെ താപനില 41 42 ഡിഗ്രി വരെ ഉയരും.
പതിവില്‍ നിന്ന് വ്യത്യസ്തമായി മലയോര മേഖലകളില്‍ താപനില ഉയരുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകും. കടുത്ത ചൂടിന്റെ ഫലമായി കന്നുകാലി സമ്പത്ത് ഏറെയുളള പാലക്കാട് ജില്ലയില്‍ പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ജലക്ഷാമവും രൂക്ഷമാണ്. വേനല്‍ കടുത്തതോടെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും പകരുന്നുണ്ട്.

Post a Comment
0 Comments