Type Here to Get Search Results !

Bottom Ad

ഫിലിം മേഖലയിലേക്ക് യൂവാക്കൾ കടന്നു വരണം :ഷഫീഖ് കടവത്തൂർ


വിദ്യാനഗർ :(www.evisionnews.in) ഫിലിം മേഖലയിലേക്ക് യുവാക്കൾ കടന്നു വരണമെന്ന് യുവ തിരക്കഥാകൃത്ത് ഷഫീഖ് കടവത്തൂർ. കാസർകോട് ഗവ: കോളേജ് യൂണിയൻ കോളേജ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിലിം മേഖലയിൽ യുവാക്കൾക്ക് നല്ല അവസരങ്ങളാണുള്ളത്. അത് വേണ്ടത് പോലെ ഉപയോഗിക്കാൻ യുവാക്കൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ശിവരാമ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ റിപ്പോർട്ട് യൂണിയൻ സെക്രട്ടറി മുനവ്വർ സാഹിദ് അവതരിപ്പിച്ചു. കോളേജ് റിപ്പോർട്ട് പ്രിൻസിപ്പൽ പ്രൊ. ശിവരാമകൃഷ്ണൻ അവതരിപ്പിച്ചു.

ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുകയും കോളേജിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പോലെയുള്ള സഹായങ്ങൾ നൽകുകയും ചെയ്യുന്ന സി.എൽ. ഹമീദിനെ യൂണിയൻ ആദരിച്ചു. ഫൈൻ ആർട്സ് അഡ്വൈസർ രാജീവൻ മട്ടുമ്മൽ സ്വഗതവും കോളേജ് യൂണിയൻ വൈസ് ചെയർമാൻ ദീപിക രാജ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad