മൈസൂരു: (www.evisionnews.in) വര്‍ഗീയ വിഷം ചീറ്റുന്ന ദക്ഷിണേന്ത്യന്‍ തൊഗാഡിയയായ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കിനെ മൈസൂരുവിലേക്ക് കടക്കുന്നത് കര്‍ണ്ണാടക പോലീസും ജില്ലാ ഭരണകൂടുവും ചേര്‍ന്ന് തടഞ്ഞു.
ശനിയാഴ്ച ബംഗളൂരു-മൈസൂരു ഹൈവെയിലെ മാണ്ഡ്യാ രാമനഗരം അതിര്‍ത്തിയിലാണ് മുത്തലിക്കിനെ തടഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊലചെയ്യപ്പെട്ട മൈസൂരുവിലെ ബി ജെ പി പ്രവര്‍ത്തകന്‍ രാജുവിന്റെ കുടുംബാംകങ്ങളെ സന്ദര്‍ശിക്കാനാണ് മുത്തിലിക്ക് അനുയായികള്‍ക്കൊപ്പം യാത്ര പുറപ്പെട്ടത്.
ഞായറാഴ്ച രാവിലെ ബംഗളൂരുവിലെ അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തിയ മുത്തലിക്കിനോട് മൈസൂരില്‍ കടക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് മാനിക്കാതെ അദ്ദേഹം യാത്ര തുടരുകയായിരുന്നു. മൈസൂരു-മാണ്ഡ്യ ജില്ലകളിലാണ് മുത്തലിക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
keywords: muthalik-banglore-no-admission

Post a Comment
0 Comments