തൃക്കരിപ്പൂര്‍: (www.evisionnews.in) തെങ്ങിനെച്ചൊല്ലി സ്ത്രീകള്‍ ഏറ്റുമുട്ടി. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ ഞായറാഴ്ചയാണ് സംഭവം. പരുക്കേറ്റ സി.എം. ആയിഷ (46), എ.പി.ടി. ബുഷറ (36), സുശീല (44), സറീന (36), സി.ജി. ജാസ്മിന്‍ (40) എന്നിവരെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡ് ഗതാഗതത്തിന് തെങ്ങ് വെട്ടിനീക്കംചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്ത് മുന്‍ അംഗമായ ജാസ്മിന്റെ നേതൃത്വത്തില്‍ സംഘടിതരായി എത്തിയവര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ ജാസ്മിന്റെ വീട്ടുപറമ്പില്‍ അതിക്രമിച്ചുകടന്ന് തെങ്ങ് മുറിച്ചത് ചോദ്യംചെയ്തതിന് കയ്യേറ്റം നടത്തുകയായിരുന്നുവെന്ന് മറുഭാഗവും ആരോപിച്ചു. ചന്തേര പൊലീസ് കേസെടുത്തു.
keywords: coconut-tree-quarrel-women

Post a Comment
0 Comments