Type Here to Get Search Results !

Bottom Ad

ശിവന്‍കുട്ടിയെ കാണാന്‍ ബി ജെ പിയുടെ സ്വന്തം രാജേട്ടനെത്തി


തിരുവനന്തപുരം: (www.evisionnews.in) മീനമാസത്തിലെ സൂര്യനെപോലെ തിരുവനന്തപുരത്തെ നേമത്ത് കത്തിജ്ജ്വലിച്ചുനില്‍ക്കുന്ന സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയെ കാണാനും സുഖവിവരങ്ങള്‍ ആരാഞ്ഞ് ആശ്വസിപ്പിക്കാനും ബി ജെ പിയുടെ ഒ രാജഗോപാല്‍ എത്തിയതും നവമാധ്യമങ്ങളിലടക്കം കിടിലന്‍ വൈറലാകുന്നു.  മണ്ഡലത്തിലെ തിരക്കിട്ട പ്രവര്‍ത്തനകള്‍ക്കുവേണ്ടി ഇറങ്ങാനുളള ധൃതിയില്‍ അപ്രതീക്ഷിതമായി ബാത്ത് റൂമിലെ സ്‌റ്റെപ്പില്‍ കാല്‍ വഴുതി വീണ ശിവന്‍കുട്ടിക്ക്

ലിഗ്മെന്റിന് ഒരു നേരിയ പൊട്ടലിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം വിധിച്ചിരിക്കുകയാണ്. ഈ വിവരം നേമത്തെ വോട്ടര്‍മാരോട് നവമാധ്യമങ്ങളിലൂടെ അറിയിച്ചും നേരില്‍ കാണുന്നതിലുണ്ടായ അസൗകര്യത്തില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ച് ശിവന്‍കുട്ടിയുടെ സന്ദേശത്തിന് പിന്നാലെയാണ് നേമം പിടിച്ചെടുക്കാന്‍ താമരയുമായി ഇറങ്ങിയ ഒ രാജഗോപാല്‍ തന്റെ മുഖ്യഎതിരാളിയുടെ സുഖവിവരങ്ങള്‍ അറിയാന്‍ നേരിട്ടെത്തിയത്. 

ശിവന്‍കുട്ടിയുടെ അപ്രതീക്ഷിതമായ പ്രചാരണരംഗത്തുനിന്നുള്ള പിന്മാറ്റം തേടിയിറങ്ങിയവര്‍ക്ക് കാലില്‍ ബാന്‍ഡേജുമായി വീട്ടില്‍ കിടക്കുന്ന സഖാവിനെയാണ് കാണാന്‍ കഴിഞ്ഞത്.

keywords: shivan-kutti-rajagopal-o-bjp-nemam

Tags

Post a Comment

0 Comments

Top Post Ad

Below Post Ad