Type Here to Get Search Results !

Bottom Ad

ക്രമസമാധാനം തകര്‍ത്ത 12 പേര്‍ക്ക് നല്ലനടപ്പിന് ശുപാര്‍ശ

കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ട് ക്രമസമാധാനം തകര്‍ത്ത് ജനങ്ങളുടെ സൈ്വര്യജീവിതം അസാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 12 പേരെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ കാസര്‍കോട് ടൗണ്‍ പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കി. 

ചെമ്മനാട്, പള്ളിപ്പുറം പ്രദേശങ്ങളില്‍ ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചെമനാട്ടെ അബ്ദുല്‍ഖാദര്‍ (46), ചളിയങ്കോട്ടെ കബീര്‍ (23), ചെമ്പരിക്കയിലെ മുഹമ്മദ് സാജിദ് (20), ദേളി കുന്നുപാറയിലെ റിസ്‌വാന്‍ (26), മാക്കോട്ടെ അബ്ദുല്‍ മന്‍സൂര്‍ (29), മുഹമ്മദ് ഹാഷിം (22) എന്നിവര്‍ക്കെതിരെയും എരിയാല്‍ ബ്ലാര്‍ക്കോട്ടെ അബ്ദുല്‍ ഹമീദ് എന്ന ഷാഹുല്‍ ഹമീദ് (32), എരിയാലിലെ ജാബിര്‍ (24), എടച്ചേരി റോഡിലെ മുഹമ്മദ് ഷിയാസ് (20), ചേരങ്കൈയിലെ ഇബ്രാഹിം ബാദിഷ (20) എന്നിവര്‍ക്കെതിരേയുമാണ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയത്. മൊഗ്രാല്‍പുത്തൂരിലെ മെഹതി (20), ചൗക്കി ആസാദ് നഗറിലെ എപ്പി എന്ന റഫീഖ് (31) എന്നിവരെ നല്ലനടപ്പിന് ശിക്ഷിക്കാനും ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.


Keywords: Kasaragod-news-court-appeal-police-

Post a Comment

0 Comments

Top Post Ad

Below Post Ad