ആറ്റിങ്ങല്‍: (www.evisionnews.in) എം ജി ആറിനും ജയലളിതയ്ക്കും ഖുഷ്ബുവിനും അമ്പലം പണിത് വാര്‍ത്തകളുണ്ടാക്കിയ തമിഴ്‌നാട്ടിലെ സിനിമാ പ്രേമികളുടെ ചുവടുപിടിച്ച് അന്തരിച്ച കലാഭവന്‍ മണിക്കായി തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള തമിഴ് മോഡല്‍ ശ്രമം തുടങ്ങി. മണിയുടെ ആരാധകരാണ് ഇതിനുപിന്നില്‍.
ആറ്റിങ്ങല്‍ മാമത്ത് കലാഭവന്‍ മണി സേവന സമിതിയുടെ നേതൃസമിതി നടത്തിയ അനുസ്മരണ സമ്മേളനത്തിനാണ് ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കലാഭവന്‍ മണി സേവന സമിതി പ്രസിഡന്റ് അജില്‍ മണിമുത്ത് പറഞ്ഞു.
സമിതി ഓഫീസില്‍ മണിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് തെളിയിച്ച മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഇതൊരരു ക്ഷേത്രമായി ഉയരണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് കലാഭവന്‍ മണി സേവന സമിതിയ്ക്ക് ഭൂമി വാങ്ങാനായി മണി അഭിനയിച്ച് അവസാന ചിത്രം ' പോയ് മറഞ്ഞു മറയാതെ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ നാല് ലക്ഷം ഭൂമിയും വാഗ്ദാനം ചെയ്തു.
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. നാടിനും നാട്ടുകാര്‍ക്കും സാമ്പത്തികമായും അല്ലാതെയും നിരവധി സേവന പ്രവര്‍ത്തികള്‍ ചെയ്തുവന്നിരുന്ന മണിയുടെ വേര്‍പാട് നാട്ടുകാര്‍ക്ക് വലിയ ആഘാതമായിരുന്നു. ജനലക്ഷമായിരുന്നു മണിയുടെ മൃതദേഹം കാണാന്‍ ചാലക്കുടിയില്‍ എത്തിയിരുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മണിതന്നെയാണ് കലാഭവന്‍ മണി സേവന സമിതി രൂപീകരിച്ചത്.
എന്നാല്‍ മണിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചിലരുടെ നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും കേരളത്തിലിത് വേവാത്ത പരിപ്പാകുമെന്നും മണിയുടെ നിര്യാണത്തോടെ അന്നം മുട്ടിയ ചിലരാണ് ഇത്തരം അനാശാസ്യ നീക്കങ്ങള്‍ക്ക് തുടക്കമിടുന്നതെന്നും പൊതു സമൂഹത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
keywords: thamil-model-kala-bhavan-mani-temple-to-build

Post a Comment
0 Comments