കൊല്ലം: (www.evisionnews.in) ഏഴു വയസുള്ള മകളെ കെട്ടിപ്പിടിച്ച് കായലില്‍ മരിച്ചനിലയില്‍ യുവതിയെയും ഏഴുവയസ്സുകാരിയായ മകളെയും കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ ദേശീയ ജലപാതയായ ടി.എസ്. കനാലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരുതൂര്‍കുളങ്ങര തുറയില്‍കുന്ന് മുള്ളശേരി കോളനിയില്‍ കൊള്ളപ്പുറത്ത് വീട്ടില്‍ ഉദയന്‍-സുഷമ ദമ്പതികളുടെ മകള്‍ സബിത (31), മകള്‍ ആദിത്യ എന്നിവരെയാണു മരിച്ചത്.
സവിതയുടെ ഭര്‍ത്താവ് ശ്രായിക്കാട് സ്വദേശി സുധീഷ് മാര്‍ച്ച് 11നു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. പതിനൊന്നു മാസമായി യുവതി കൂടുംബ വീട്ടിലായിരുന്നു താമസം.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നേരം വെളുത്തപ്പോള്‍ ഇവരെ കാണാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന് എഴുതിയ ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ ആഭരണവും വീട്ടില്‍നിന്നും കണ്ടെടുത്തു. കല്ലുംമുട്ടില്‍കടവ് പാലത്തില്‍നിന്നും ചാടിയതാണന്നു സംശയിക്കുന്നു. സഹോദരങ്ങള്‍: അരുണ്‍, സന്ധ്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
keywords: husgand-hang-death-wife-daughter-bay-drown

Post a Comment
0 Comments