Type Here to Get Search Results !

Bottom Ad

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കില്ല ഉവൈസിക്കെതിരെ തസ്ലീമ നസ്രിനും


ന്യൂഡല്‍ഹി:(www.evisionnews.in) ഭാരത്‌ മാതാ കീ ജയ്‌ എന്ന്‍ വിളിക്കില്ലാ എന്ന് പറഞ്ഞ ഒവൈസിക്കെതിരെ തസ്ലീമ നസ്രിന്‍. ഒവൈസിയെപോലുള്ളവരെ സമൂഹത്തിന്‌ മുന്നില്‍ തുറന്ന്‌ കാട്ടണമെന്ന്‌ തസ്ലീമ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ജാവേദ്‌ അക്‌തര്‍ ഒവൈസിയെ എതിര്‍ത്ത് സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രസ്‌താവനയെ തസ്ലീമയും രംഗത്ത്‌ വരുന്നത്. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു തസ്ലീമ യുടെ പ്രതികരണം. ഭാരത്‌ മാതാ കീജയ്‌ എന്ന മുദ്രാവാക്യവും തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. തന്റെ കഴുത്തില്‍ കത്തി വച്ചാലും താന്‍ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കില്ല എന്നായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലിസ്‌ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ്‌ അസാദുദ്ദീന്‍ ഒവൈസി പറഞ്ഞത്‌. അങ്ങനെ മുദ്രാവാക്യം മുഴക്കാന്‍ ഭരണഘടന ആവശ്യപ്പെടുന്നില്ലല്ലോ എന്നതായിരുന്നു ഒവൈസിയുടെ കാരണമായി പറഞ്ഞത്..
Tags

Post a Comment

0 Comments

Top Post Ad

Below Post Ad