Type Here to Get Search Results !

Bottom Ad

'കനല്‍ച്ചൂട്ട്' കലാജാഥ സമാപിച്ചു


കാസര്‌കോട്: (www.evisionnews.in)കാമ്പസുകളെ ഹരം പിടിപ്പിച്ച് കണ്ണൂര്‌സര്‌വകലാശാല യൂണിയന് കലാജാഥ കനല്ച്ചൂട്ട്. ഹൈദരാബാദ് സര്‌വകലാശാല പ്രശ്‌നവും അസഹിഷ്ണുതയുമെല്ലാം തെരുവ് നാടകത്തിലൂടെയും സ്‌കിറ്റിലൂടെയും വരച്ച് കാട്ടുകയാണ് കലാജാഥയിലെ 14 കലാകാരന്മാര് ലോകപ്രശസ്ത നാടാകാചാര്യന് അയനോസ്‌കോവിന്റെ കാണ്ടാമൃഗം എന്ന നാടകത്തിന്റെ മലയാള പരിഭാഷയായ കൊമ്പുള്ളവന്റെ വേദനയാണ് കലാജാഥയിലെ പ്രധാന ഇനം. ആനുകാലിക സംഭവങ്ങളെ കോര്ത്തിണക്കി ഗോപി കുറ്റിക്കോലാണ് നാടകം സംവിധാനം ചെയ്തത്
ആത്മീയ വ്യാപാരം, അന്ധ വിശ്വാസം, അനാചാരം എന്നിവയ്‌ക്കെതിരെയുള്ള വിദ്യാര്ഥി പ്രതിരോധമായി സ്‌കിറ്റും ജാഥയില് അവതരിപ്പിക്കുന്നു. പി.വി.ഷാജികുമാറിന്റെ രചനയില് ഉണ്ണിരാജ് ചെറുവത്തൂരാണ് സ്‌കിറ്റ് ഒരുക്കിയത്. സംഗീതശില്പം, സ്വാഗതഗാനം എന്നിവയും ഉണ്ട്. കണ്ണൂര് വയനാട് ജില്ലകളിലെ പര്യടനങ്ങള്ക്ക് ശേഷം വ്യാഴാഴ്ചയാണ് കനല്ച്ചൂട്ട് കാസര്‌കോട്ടെത്തിയത്. ഉദുമ ഗവ.കോളേജ്, കാസര്‌കോട് ഗവ.കോളേജ്, മുന്നാട് പീപ്പിള്‌സ് കോളേജ് എന്നിവിടങ്ങിലെ സ്വീകരണങ്ങള്ക്ക് ശേഷം ഉദിനൂര് ടൗണില്കലാജാഥ സമാപിച്ചു.
സര്‌വകലാശാല യൂണിയന് ഭാരവാഹികളായ ദിഷ്ണ പ്രസാദ്, എം.വി.രതീഷ്, ടി.വി.പ്രണവ് രാജ്, എം.കെ.മുഹമ്മദ് നസീര് കെ.അഭിരാം എന്നിവരും കലാജാഥയെ അനുഗമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad