Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ വികസനവേദി വെബ്‌സൈറ്റ് പ്രകാശനം


കാസര്‍കോട്: (www.evisionnews.in)ജില്ലാ വിദ്യാഭ്യാസ വികസനവേദി വെബ്‌സൈറ്റ് പ്രകാശനംചെയ്തു. പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ഇ.ദേവദാസ് ഉദ്ഘാടനം ചെയ്തു.വേദി ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, ഡോ. വി.പി.രാഘവന്‍, എം.ഒ.വര്‍ഗീസ്, ഫാറുഖ് കസ്മി, എ.ശ്യാംപ്രസാദ്, ഡോ. അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.www.kasaragodeducation.com എന്നതാണ് വെബ്‌സൈറ്റ് വിലാസം. ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ കോഴ്‌സുകളെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും വെബ്‌സൈറ്റില്‍ അറിയാം. കാസര്‍കോട് ഒയാസീസ് ഐ.ടി. സൊലൂഷന്‍സാണ് സൈറ്റ് രൂപകല്പന ചെയ്തത്.

വേദിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 16-ന് കാസര്‍കോട് ഗവ. കോളേജില്‍ എഡ്യൂഫെസ്റ്റും കരിയര്‍ഗൈഡന്‍സ് ക്ലാസും സംഘടിപ്പിക്കും.എഡ്യുഫെസ്റ്റില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഉണ്ടാവും.കരിയര്‍ ക്ലാസില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഡോ. ടി.പി.സേതുമാധവനാണ് ക്ലാസെടുക്കുന്നത്.ഫോണ്‍: 04994230147, 9447005570, 9447501906.

Post a Comment

0 Comments

Top Post Ad

Below Post Ad