ന്യൂഡല്‍ഹി (www.evisionnews.in): ആര്‍.എസ്.എസിനെ മുസ്‌ലിം ലീഗിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ മൊഹസീന കിദ്വായി. രാജ്യസഭയില്‍ പൊതുബജറ്റുമായി ബന്ധപ്പെട്ട സംവാദത്തില്‍ പങ്കെടുത്തുകൊണ്ടാണ് കിദ്വായുടെ പരാമര്‍ശം.
'മുസ്‌ലിം ലീഗിന്റെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നാണ് എനിക്കു തോന്നുന്നത്. ഒരാള്‍ മതത്തിന്റെ പേരില്‍ രാജ്യവിഭജനത്തിനു വഴിയൊരുക്കിയപ്പോള്‍ മറ്റയാള്‍ മതത്തിന്റെ പേരില്‍ രാജ്യവിഭജനത്തിനു ശ്രമിക്കുകയാണ്.' കിദ്വാനി പറഞ്ഞു. നേരത്തെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു മൊഹസീന കിദ്വായി.
മന്ത്രിമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിസ്സഹായനായെന്നും അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ ശുചിത്വ പരിപാടികളില്‍ ഇടയ്ക്കിടെ ഗാന്ധിജിയുടെ പേര് വലിച്ചിഴക്കുന്നതിനെയും കിദ്വാനി ലക്ഷ്യമിട്ടു. 'ഹൃദയം ശുദ്ധീകരിക്കാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്, അത് നിങ്ങള്‍ക്ക് ഇല്ലാതെ പോയി.' അവര്‍ പറഞ്ഞു.

Post a Comment
0 Comments