ഡല്‍ഹി (www.evisionnews.in): 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ മറ്റുള്ളവരും ഇതു പറയണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തരൂര്‍. ഇന്ത്യയെന്നാല്‍ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' എന്നത് മാത്രമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യം ഉള്‍ക്കൊള്ളാന്‍ തയാറാകണം. കൃഷ്ണനും കനയ്യകുമാറും ഉള്‍ക്കൊള്ളുന്നതാകണം ഇന്ത്യയെന്നും തരൂര്‍ പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ച നിലപാടിനെ തരൂര്‍ പ്രശംസിച്ചു. ഇന്ത്യ എന്ന ആശയത്തെ കുറിച്ച് രാജ്യത്തെ ജനങ്ങളെയും പാര്‍ലമെന്റിനെയും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ബോധവാന്‍മാരാക്കിയെന്നും തരൂര്‍ പറഞ്ഞു. 'ജെ.എന്‍.യുവും ദേശീയതയും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടാണ് തരൂര്‍ ബി.ജെ.പിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചത്.

Post a Comment
0 Comments