Type Here to Get Search Results !

Bottom Ad

അരുണ്‍ ജെയ്റ്റ്ലി തങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട: സീതാറാം യെച്ചൂരി



ന്യൂദല്‍ഹി: (www.evisionnews.in) അരുണ്‍ ജെയ്റ്റ്ലി തങ്ങളെ ദേശസ്നേഹം പഠിക്കേണ്ട ആവശ്യമില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെല്ലാം ഭീകരവാദികളാണെന്നുള്ള ജോര്‍ജ് ബുഷിന്റെ സിദ്ധാന്തമാണ് ബി.ജെ.പിയുടേത്. തങ്ങളെ അനുകൂലിക്കുന്നവര്‍ ദേശീയവാദികളും എതിര്‍ക്കുന്നവര്‍ ദേശവിരുദ്ദരുമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് കൊണ്ട് തന്നെ ബി.ജെ.പിയില്‍ നിന്നും ദേശീയത പഠിക്കേണ്ട കാര്യമില്ല. 

ദേശീയതാത്പര്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തിനെതിരായ അതിക്രമണങ്ങളെ പൊറുപ്പിക്കാനാവില്ലെന്നും ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്ര ഇടതുപക്ഷ നിലപാടുള്ളവരാണ് ജെ.എന്‍.യുവിലെ സംഭവ വികാസങ്ങളുടെ മുന്‍പിലെന്നും അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ഖാലിദ് എന്നിവരെ രാജ്യദ്രോഹികളെന്നാരോപിച്ച് ജയിലിലടച്ചിതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ജെയ്റ്റ്ലി പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നത്. 

keywords: arun-jaitely-seetharam-yechuri-slams
Tags

Post a Comment

0 Comments

Top Post Ad

Below Post Ad