Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല -കെ.പി.എ.സി ലളിത


വടക്കാഞ്ചേരി (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.പി.എ.സി ലളിത. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കെ.പി.എ.സി ലളിത അറിയിച്ചതായാണ് സൂചന. സിനിമയിലെ തിരക്കുകളും ആരോഗ്യകരമായ പ്രശ്നങ്ങളും കാരണം മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.പി.എ.സി ലളിത അറിയിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒരു ചിത്രത്തിനു വേണ്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കാനിടയുണ്ടെന്നും ലളിത പറഞ്ഞു.

എന്നാല്‍ വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയെ മത്സരിപ്പിക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തില്‍ നിന്നും എതിര്‍പ്പു ഉയര്‍ന്നിരുന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ക്കുവേണ്ട എന്ന തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെ.പി.എ.സി ലളിത പിന്മാറുന്നതെന്നാണ് സൂചന.

അതേസമയം, കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും അവര്‍ സമ്മതിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തിങ്കളാള്ച രാവിലെ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങളും സിപിഎം പരിഹരിക്കുമെന്ന് ലളിതയും തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ലളിത സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മതിച്ചത്. 


Keywords: Kpac lalitha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad