Type Here to Get Search Results !

Bottom Ad

തണല്‍ എരോല്‍ മെഡികെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച


ഉദുമ: (www.evisonnews.in)എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ്, പാവപ്പെട്ട 100 രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുന്ന തണല്‍ മെഡികെയര്‍ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 13 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടി തണല്‍ ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി മെഡിക്കല്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടുത്തുമാറാന്‍ വസ്ത്രമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കായി വസ്ത്രങ്ങള്‍ ശേഖരിക്കാനായി സ്ഥാപിക്കുന്ന തണല്‍ ഡ്രസ്സ് ബോക്‌സിന്റെ ഉദ്ഘാടനം മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി നിര്‍വ്വഹിക്കും. 
ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദുമ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്, തണല്‍ രക്ഷാധികളായ ബി. നാരായണന്‍, ഡോ. നാസിഹ് അഹമ്മദ്, കാപ്പില്‍ കെ.ബി.എം ഷെരീഫ്, തണല്‍ വര്‍ക്കിംങ്ങ് ചെയര്‍മാന്‍ മൂസ മുഹമ്മദ്, വൈസ് ചെയര്‍മാന്‍ അബ്ദുല്‍റശീദ് മൊട്ടയില്‍, ഗള്‍ഫ് കോ ഓഡിനേററര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad