Type Here to Get Search Results !

Bottom Ad

ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

ചെറുവത്തൂര്‍: (www.evisionnews.in)കള്ള് ചെത്തിനിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് ദാരുണമായി മരണപ്പെട്ടു. ചെറുവത്തൂര്‍ മയ്യിച്ച എ.കെ.ജി ക്ലബ്ബിന് സമീപത്തെ മഠത്തില്‍ നാരായണന്‍-എം.പി.നാരായണി ദമ്പതികളുടെ മകന്‍ എം.പി.രതീഷ് (37) ആണ് മരിച്ചത്. 
മയ്യിച്ചയിലെ സ്വന്തം വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും കള്ള് ചെത്ത് ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ രതീഷ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി ക്ഷതമേറ്റ രതീഷിനെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: സൗമ്യ. ഒരു മകനുണ്ട്. സഹോദരങ്ങള്‍: രഞ്ജിത്ത്, രമേശന്‍, രൂപേഷ്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad