ചന്തേര (www.evisionnews.in): തെങ്ങില്‍ നിന്ന് വീണ് കളള്‌ചെത്ത് തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു. ചെറുവത്തൂര്‍ മയ്യിച്ചയിലെ കുഞ്ഞിരാമന്റെ മകന്‍ രതീഷാ (36)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
തെങ്ങില്‍ നിന്നും കള്ള് ചെത്തുന്നതിനിടെ രതീഷ് കാല്‍വഴുതി വീഴുകയായിരുന്നു. തല്ക്കും നട്ടെല്ലിനും പരിക്കേറ്റ ഇയാളെ ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Keywords: Kasaragod-news-chandera-man

Post a Comment
0 Comments