Type Here to Get Search Results !

Bottom Ad

സഭയെ എതിര്‍ക്കില്ല: തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സഹകരിക്കും -സിപിഎം

കോഴിക്കോട് (www.evisionnews.in): ക്രൈസ്തവ സഭയെ എതിര്‍ക്കില്ലെന്നും തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സഹകരിക്കുമെന്നും സി.പി.എം നയം വ്യക്തമാക്കി. തിരുമ്പാടിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മലയോര വികസന സമിതിയുടെ വികാരം കൂടി പരിഗണിച്ചായിരിക്കുമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. 

മലയോര വികസന സമിതിയുമായി ചര്‍ച്ചയ്ക്ക് തയാറാണ്. രൂപതയുടെ നിലപാടിനെ സി പി എം എതിര്‍ക്കില്ല. മലയോര വികസന സമിതിയുടെ വികാരം പരിഗണിച്ച് മാത്രമെ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും പി മോഹനന്‍ പറഞ്ഞു. സി.പി.എം നേതൃത്വവും മലയോര വികസന സമിതിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞതായാണ് വിവരം. 

അതേസമയം, പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന മലയോര വികസന സമിതിയുടെ അഭ്യര്‍ത്ഥന കണക്കിലെടുക്കാതെ മുസ്ലിം ലീഗ് തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്, യുഡിഎഫില്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്. തിരുവമ്പാടിയില്‍ വി.എം ഉമ്മറിനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുശേഷം സീറ്റു വിട്ടുനല്‍കാമെന്ന് അറിയിച്ച് ലീഗ് നേതൃത്വം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് കഴിഞ്ഞദിവസം പുറത്തായിരുന്നു. ഇതില്‍ ലീഗ് നേതൃത്വവും അമര്‍ഷത്തിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad