Type Here to Get Search Results !

Bottom Ad

അഡൂരിലെ വ്യാജ മദ്യ കേന്ദ്രത്തില്‍ റെയ്ഡ്: ഒരാള്‍ അറസ്റ്റില്‍


ആദൂര്‍ (www.evisionnews.in): അഡൂരിലെ മണിയൂരിലെ വ്യാജ മദ്യ കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. പരിശോധനയില്‍ അഞ്ചു ബാരലുകളിലായി സൂക്ഷിച്ച 700 ലിറ്റര്‍ വാഷും 30 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചര്‍ളക്കൈയില്‍ പരിശോധന നടത്തിയത്. ചര്‍ളകൈയിലെ വീടിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചര്‍ളകൈ സ്വദേശി നാര്‍ണു നായകി(45)നെ അറസ്റ്റുചെയ്തു. സ്ഥലത്ത് നിന്നും വ്യാജ ചാരായം നിര്‍മിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. റേഞ്ചിലെ പ്രിവന്റിവ് ഓഫീസര്‍ വിവി പ്രസന്നന്‍, ഓഫിസര്‍ രവീന്ദ്രന്‍, ഡ്രൈവര്‍ കുഞ്ഞിരാമന്‍, എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാരായ അശോകന്‍, ജെയിംസ്, വിനോദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Post a Comment

0 Comments

Top Post Ad

Below Post Ad