തളങ്കര: തളങ്കര കടവ് മുതല്‍ പടിഞ്ഞാര്‍ നെച്ചിപ്പടുപ്പ് വരെയുള്ള തീരദേശ റോഡില്‍ സുരക്ഷാ കൈവരികളോടു കൂടിയ ഇന്റര്‍ലോക്ക് നടപ്പാതയും ഇരിപ്പിടങ്ങളും നിര്‍മ്മിക്കണമെന്ന് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രഭാത നടത്തത്തിനു വരുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ കുടുംബസമേതം സമയം ചെലവഴിക്കാന്‍ വരുന്നവര്‍ക്കും ഇതൊരനുഗ്രഹമാവും.ഇത് കൂടുതല്‍ വിനോദ സഞ്ചാരികളെ തളങ്കരയിലേക്ക് ആകര്‍ഷിക്കുമെന്നും യോഗം വിലയിരുത്തി.
ഈ ആവശ്യം ഉന്നയിച്ച് കാസര്‍കോട് എം.എല്‍.എക്കും നഗരസഭ ചെയര്‍പേഴ്‌സനും നിവേദനം നല്‍കും .പ്രസിഡന്റ് നൗഫല്‍ തായല്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചക്കര, സുബൈര്‍ യു.എ, മഹ്മൂദ് സിങ്കപ്പൂര്‍, ഷബീര്‍, ഖാദര്‍ സൗദി, സവാദ് ചാബു, ജംഷീര്‍, സിദ്ദീഖ് ടാം, അനസ് കണ്ടത്തില്‍ പ്രസംഗിച്ചു.

Post a Comment
0 Comments