Type Here to Get Search Results !

Bottom Ad

ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച് നാലുപേര്‍ മരിച്ചു; 250 പേര്‍ ആശുപത്രിയില്‍


അഹമ്മദാബാദ്:(www.evisionnews.in) ഗുജറാത്തില്‍ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പായസം കഴിച്ച് നാലുപേര്‍ മരിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മെഹ്‌സാനാ ജില്ലയിലെ ബുദാസാന്‍, കരണ്‍പൂര്‍ വില്ലേജുകളിലാണ് ദുരന്തമുണ്ടായത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് ഇവിടുത്തെ പ്രാദേശിക ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി പായസം വിതരണം ചെയ്തത്. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് മെഹ്‌സാന ജഡില്ലാ കലക്ടര്‍ ലോചന്‍ സെഹ്‌റ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad