Type Here to Get Search Results !

Bottom Ad

നികുതി വെട്ടിച്ച് ബസില്‍ കടത്തിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സിഗരറ്റും പിടിച്ചു


കാസര്‍കോട്: (www.evisionnews.in) ബംഗളൂരുവില്‍ നിന്നും നികുതി വെട്ടിച്ച് സ്വകാര്യ ബസില്‍ കടത്തിയ സിഗരറ്റുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ പിടിച്ചു. ചെര്‍ക്കളസുള്ള്യ റോഡില്‍ ഇന്നുപുലര്‍ച്ചെ സി.ഐ. പ്രമോദും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നികുതിവെട്ടിച്ചുള്ള കടത്ത് പിടികൂടിയത്. 

ലക്ഷകണക്കിന് രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചത്. ബാംഗ്ലൂര്‍കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ലഗേജ് ബോക്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു സാധനങ്ങള്‍. ബില്‍ ഇല്ലാതെ കടത്തുകയായിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ഷൂസുകള്‍, ക്രീമുകള്‍ തുടങ്ങിയവയാണ് പിടിച്ചത്. 

25 പെട്ടി സിഗരറ്റുകളും പിടിച്ചെടുത്തവയില്‍പെടും. പിടിച്ചെടുത്ത സാധനങ്ങള്‍ വാണിജ്യ നികുതി വകുപ്പിന് കൈമാറിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് വിവിധ ഉല്‍പന്നങ്ങള്‍ ജില്ലയിലേക്ക് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.  വനിത എസ്.ഐ. സാലി ജോസഫ്, എ.എസ്.ഐ മാരായ ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍, ലക്ഷ്മി നാരായണന്‍, അനന്തകൃഷ്ണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

keywords: tax-without-cigarette-electronic-equipment

Post a Comment

0 Comments

Top Post Ad

Below Post Ad