കാസര്‍കോട്(www.evisionnews.in)സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വ്യാജമദ്യത്തിന്റെ ഉല്‍പാദനം, ഉപഭോഗം, വിപണനം, കടത്ത് എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയില്‍ വിവിധ സംവിധാനങ്ങള്‍ ഒരുക്കി. കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. എല്ലാ റെയിഞ്ച് ഓഫീസുകളിലും മൊബൈല്‍ പട്രോള്‍ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ സ്വീകരിക്കുന്ന പരാതികളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍ 04994 256728. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് 04998 273800, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുമ്പള 04998 213837, റെയിഞ്ച് ഓഫീസ് കാസര്‍കോട് 04994 257541, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് 04994 255332, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട് 04994 257060, റെയിഞ്ച് ഓഫീസ് ബദിയഡുക്ക 04994 261950, റെയിഞ്ച് ഓഫീസ് ബന്തടുക്ക 04994 205364, റെയിഞ്ച് ഓഫീസ് കാഞ്ഞങ്ങാട് 04672 204533, സര്‍ക്കിള്‍ ഓഫീസ് കാഞ്ഞങ്ങാട് 04672 204125, റെയിഞ്ച് ഓഫീസ് നീലേശ്വരം 04672 283174.

Post a Comment
0 Comments