കാസര്‍കോട്: (www.evisionnews.in) ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ടിനെ കോഴിക്കോട്ട് കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലാ കോടതി സൂപ്രണ്ടും തിരുവനന്തപുരം സ്വദേശിയുമായ കെ.ബിജു (52)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് കോഴിക്കോട് പയ്യോളി എഫ്.സി. ഐക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ ബിജുവിന്റെ മൃതദേഹം കണ്ടത്. തിരുവനന്തപുരം ബലരാമപുരം വട്ടക്കവല സ്വദേശിയായ ബിജു കഴിഞ്ഞ ദിവസം കാസര്‍കോട്ട് നിന്ന് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രക്കിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഭാര്യ: വിജിത ജാസ്മിന്‍.
keywords: court-senior-suprent-murder-in-car
Post a Comment
0 Comments