കാസറഗോഡ്:(www.evisionnews.in) വീട് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പണവും അനുവദിച്ചു നല്‍കണമെന്ന മീഞ്ച പഞ്ചായത്ത് ബി.ജെ.പി.അംഗം ചന്ദ്രശേഖരിന്റെ അന്യായമായ ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ മീഞ്ച ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും എസ് .ഇ .യു. മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റുമായ അബ്ദുല്‍ നാസറിനെ കയ്യേറ്റം ചെയ്ത നടപടിയില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അനീതിക്ക് കൂട്ട് നില്‍ക്കാത്തതിന്റെ പേരില്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്ന സംഭവം ഈയിടെ ഏറി വരികയാണെന്ന് യോഗം കുറ്റപ്പെടുത്തി. ആത്മാര്‍ഥമായി ജോലി ചെയ്തു വരുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്ത് കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുന്നവര്‍ എത്ര വമ്പന്‍മാരായാലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് : ഒ.എം.ഷഫീഖ് അധ്യക്ഷത വഹിച്ചു. നാസര്‍ നങ്ങാരത്ത്, ടി.കെ.അന്‍വര്‍,നൗഫല്‍ നെക്രാജെ, മുഹമ്മദലി ആയിറ്റി, സലിം ടി, മജീദ് ട്രഷറി, എ.അബ്ദുല്‍ റഹിമാന്‍, സിയാദ് പി, ഷബിന്‍ ഫാരിസ്, അശ്രഫലി ചേരങ്കൈ,മുസ്തഫ ഒടയന്‍ച്ചാല്‍ പ്രസംഗിച്ചു.

Post a Comment
0 Comments