Type Here to Get Search Results !

Bottom Ad

കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് കൊടുവാളുമായി അറസ്റ്റില്‍


കുമ്പള: (www.evisionnews.in) കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് ജയില്‍ വിട്ട യുവാവ് കൊടുവാളുമായി കുമ്പള പൊലീസ് പിടിയിലായി. കുക്കാര്‍ സ്‌കൂളിന് സമീപത്തെ അമ്മി എന്ന അമീറി(37)നെയാണ് കുമ്പള എസ്.ഐ. ബെല്‍വിന്‍ ജോസ് അറസ്റ്റ് ചെയ്തത്. 

മൂന്ന് മാസം മുമ്പാണ് അമീര്‍ ജയിലില്‍ നിന്നിറങ്ങിയത്. ഇന്നലെ കുമ്പള പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടുക്ക വീര നഗറിലുള്ള അമീറിന്റെ ഭാര്യവീട്ടില്‍ വെച്ചാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കൊടുവാള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

റെയില്‍വെസ്റ്റേഷന്‍ മാസ്റ്ററെ അക്രമിച്ചതിന് കുമ്പളയിലും മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസും ഉള്‍പ്പെടെ പത്തോളം കേസുകള്‍ അമീറിനെതിരെ നിലവിലുണ്ട്. കര്‍ണ്ണാടകയില്‍ ഒരു മോഷണ കേസിലും പ്രതിയാണ്. സ്വരക്ഷക്ക് വേണ്ടിയാണ് വാള്‍ കൈവശം സൂക്ഷിച്ചതെന്ന് അമീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

keywords: fellow-arreste-knife-sword-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad