Type Here to Get Search Results !

Bottom Ad

ബസില്‍ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 51,000 രൂപ കവര്‍ന്നു


ഉപ്പള: (www.evisionnews.in) ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോവുകയായിരുന്ന 51,000 രൂപ ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് കവര്‍ന്നതായി പരാതി. ഇച്ചിലംകോട് പഞ്ചത്തൊട്ടിയിലെ കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞാലിമ്മയുടെ ബാഗില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. 

ശനിയാഴ്ച വീട്ടില്‍ നിന്ന് ബന്ധുവിന്റെ കാറില്‍ വന്ന് ബന്തിയോട്ട് ഇറങ്ങിയ ശേഷം കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപ്പളയിലെ ബാങ്കില്‍ പണമടക്കാന്‍ പുറപ്പെട്ടതായിരുന്നു. ഉപ്പള സ്റ്റോപ്പില്‍ ഇറങ്ങി ബാങ്കിലേക്ക് പോകുമ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. എന്നാല്‍ ബാഗ് കീറിയ നിലയിലോ സിബ്ബ് തുറന്ന നിലയിലോ ആയിരുന്നില്ല. 

കാലിന് സുഖമില്ലാത്ത കുഞ്ഞാലിമ്മ പലരുടെയും സഹായത്തോടെയാണ് ബസില്‍ നിന്നിറങ്ങിയത്. ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ പണം മോഷ്ടിച്ചതാകുമെന്നാണ് കരുതുന്നത്.

keywords: bus-loot-robbery-women-rupees

Post a Comment

0 Comments

Top Post Ad

Below Post Ad