തൃശൂര്‍: (www.evisionnews.in) വടക്കാഞ്ചേരിയില്‍ മത്സരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത ഉറച്ചുനിന്നതോടെ ജില്ലാ കമ്മിറ്റി മേരി തോമസിനെ നിര്‍ദേശിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സ്ഥാനാര്‍ഥിയെ തൃശൂര്‍ ജില്ലാ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ് മേരി തോമസ്. മേരി തോമസിന്റെ പേര് മാത്രമാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
വടക്കാഞ്ചേരിയില്‍ വനിത സ്ഥാനാര്‍ഥിയെ കൊണ്ടുവരണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് മേരി തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുങ്ങിയത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ എല്ലാം പുരുഷ സ്ഥാനാര്‍ഥികള്‍ ആയതിനാലാണ് ഇത്.
നേരത്തെ, വടക്കാഞ്ചേരിയില്‍ നടി കെ.പി.എ.സി ലളിതയെയാണ് നിശ്ചയിച്ചിരുന്നത്. പാര്‍ട്ടിയുടെ തീരുമാനത്തിനു പിന്നാലെ വ്യാപക പ്രതിഷേധവും അരങ്ങേറി. ലളിതയ്‌ക്കെതിരെ പോസ്റ്ററുകളും പ്രതിഷേധ പ്രകടനങ്ങളും നടന്നു. പാര്‍ട്ടിയോട് സ്‌നേഹമുണ്ടെന്നും പ്രതിഷേധങ്ങളെ വിലകല്‍പ്പിക്കുന്നില്ലെന്നും പറഞ്ഞ ലളിത ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരംഗത്തുനിന്ന് പിന്‍മാറുകയായിരുന്നു.
keywords: kps-lalitha-vadakkanjeri-candidate-ldf

Post a Comment
0 Comments