ദുബൈ (www.evisionnews.in): യു.എ.ഇ പിലിക്കോട് പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിന് പ്രൗഢോജ്വലമായ സമാപനം. പത്തോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് വീക്ഷിക്കാനായി പിലികോട് പഞ്ചായത്തിലെ വിവിധ എമിറെറ്റ്‌സില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ഒന്നിച്ചപ്പോള്‍ അത് സൗഹൃദത്തിന്റെ മറ്റൊരു വേദിയായി മാറി. ടൂര്‍ണമെന്റില്‍ പിലിക്കോട് അബൂദാബി കെ.എം.സി.സിയെ പരാജയപ്പെടുത്തി വ്രാകേര്‍സ് മിഡിലീസ്റ്റ് വിജയം കരസ്ഥമാക്കി. സമാപന ചടങ്ങില്‍ ദുബൈ, അബുദാബി, ഫുജൈറ, ഷാര്‍ജ എന്നീ എമിറെറ്റ്‌സിലെ ജില്ല, മണ്ഡലം കെ.എം.സി.സി നേതാക്കള്‍ സംബന്ധിച്ചു.

Post a Comment
0 Comments