Type Here to Get Search Results !

Bottom Ad

സുരേഷ് ഗോപിയെ ഡല്‍ഹിക്കു വിളിപ്പിച്ചു; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം


കൊച്ചി: (www.evisionnews.in) തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം ശക്തമായി. ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടതായാണ് പുതിയ വിവരം. പത്തു ദിവസത്തിനുള്ളില്‍ ബി ജെ പി പട്ടിക പൂര്‍ണമാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റശ്രമങ്ങള്‍.

ഇടതു മുന്നണിയില്‍ താര സാന്നിധ്യമായി നടന്‍ മുകേഷിന്റെ പേരും നടി കെപിഎസി ലളിതയും ഉണ്ട്. യുഡിഎഫില്‍ ജഗദീഷിന്റെയും സിദ്ദീക്കിന്റെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ താര യുദ്ധത്തില്‍ സുരേഷ് ഗോപിയെ മല്‍സരിപ്പിക്കാനാണ് ബിജെപി പദ്ധതി.നേമത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിന് ഒ.രാജഗോപാലിനൊപ്പം സുരേഷ് ഗോപിയും ചടങ്ങിന് എത്തിയിരുന്നു. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ദൈവം തരുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. രാജഗോപാലിന് ആശംസകള്‍ അറിയിക്കാന്‍ നടന്‍ ഭീമന്‍ രഘുവും എത്തിയിരുന്നു.

keywords: trivantum-bjp-candidate-suresh-gopy

Tags

Post a Comment

0 Comments

Top Post Ad

Below Post Ad